Latest NewsIndiaNewsBusiness

വിപ്രോ: സിഇഒ വേതനം 79.9 കോടി രൂപ

തിയേറി ഡെലപോർട്ട് 2020 ജൂലൈയിലാണ് വിപ്രോ സിഇഒ ആയി ചുമതലയേറ്റത്

വിപ്രോ സിഇഒയുടെ വേതനം പ്രഖ്യാപിച്ചു. സിഇഒ തിയേറി ഡെലപോർട്ടിന്റെ വേതനമാണ് പ്രഖ്യാപിച്ചത്. 2021-22 ലെ കണക്കുകൾ പ്രകാരം, 79.8 കോടി രൂപയാണ് വേതനം. ഫ്രഞ്ച് പൗരനാണ് തിയേറി ഡെലപോർട്ട്.

തിയേറി ഡെലപോർട്ട് 2020 ജൂലൈയിലാണ് വിപ്രോ സിഇഒ ആയി ചുമതലയേറ്റത്. 2020-21 കാലയളവിലെ വാർഷിക ശമ്പളം 64.3 കോടിയായിരുന്നു. പുതിയ കണക്കുകൾ പുറത്തു വന്നതോടെ, ഇന്ത്യൻ ഐടി രംഗത്ത് ഏറ്റവും ഉയർന്ന വേതനമുളള വ്യക്തിയാണ് തിയേറി ഡെലപോർട്ട്. ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റ വരുമാനം 71 കോടിയായിരുന്നു.

Also Read: ‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’: കോമ്പിനേഷൻ കളറാക്കാൻ മഴ വരുന്നു, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button