തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ഇനമായ കപ്പയ്ക്ക് ആമസോണിൽ കിലോയ്ക്ക് 250 രൂപ. ഏറെ നാളുകളായി കപ്പ ആമസോണിൽ ലഭ്യമാണെങ്കിലും വില ഇത്രയും കുതിച്ചുയരുന്നത് ഇതാദ്യമാണ്. ആമസോണ്‍ ആപ്പില്‍ ഫ്രഷ് കേരള ടാപ്പിയോക്ക എന്ന് തിരഞ്ഞാല്‍ രണ്ട് കിലോ വരുന്ന കപ്പമൂടിന് 500 രൂപയാണ് ഇപ്പോൾ വില കാണിക്കുന്നത്.
Also Read:‘മഴ, കട്ടൻ ചായ, ജോൺസൺ മാഷ്’: കോമ്പിനേഷൻ കളറാക്കാൻ മഴ വരുന്നു, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാട്ടിലാകട്ടെ വലിയ തകർച്ചയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് കപ്പ വില. 25 ലുണ്ടായിരുന്ന കപ്പ വില ഇപ്പോൾ കിലോയ്ക്ക് 50 രൂപയാണ്. കഴിഞ്ഞ വര്‍ഷം കപ്പ വില കുത്തനെ കുറഞ്ഞിരുന്നു. കിലോഗ്രാമിനു 7 രൂപ വരെ താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് കപ്പ കൃഷി ചെയ്ത കര്‍ഷകരും ദുരിതത്തിലായിരുന്നു.
അതേസമയം, വില കൂടിയതോടെ കപ്പ ഇപ്പോൾ വലിയ താരമായി മാറിയിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ക്കും അർഹിച്ച വില ലഭിച്ചുതുടങ്ങി. ഹോട്ടലിലും കപ്പ വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറെയായി.
Post Your Comments