തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആശയങ്ങൾ മാർപ്പാപ്പയുടേതിന് സമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ ക്ഷേമവും പുരോഗതിയും മുന്‍നിര്‍ത്തി സഭക്കും സര്‍ക്കാരിനും വിവിധ മേഖലകളില്‍ സഹകരിക്കാനാവുമെന്നും, അതിദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ ജന്‍ഡര്‍ ബജറ്റിങ് വരെയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാര്‍പ്പാപ്പ മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 905 കേസുകൾ
‘സഭയും സര്‍ക്കാരും തമ്മിലുള്ള സഹകരണത്തെ അര്‍ഥവത്താക്കുന്നവയാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായ പരിപാടികൾ. മലബാറിലെ ക്രൈസ്തവരിലെ കുടിയേറ്റ കര്‍ഷകരുടെ ദുരിതത്തിന് അറുതി വരുത്താനും വരുമാനം 50 ശതമാനം വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ വിവിധ കാര്‍ഷിക പദ്ധതികള്‍ ആവിഷ്കരിച്ചത്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലും ഇതിന്റെ ഭാഗമാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ മുഖ്യമന്ത്രിയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
Post Your Comments