Latest NewsKeralaNews

‘കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം?’ – കറുപ്പിനോടുള്ള വിലക്കിനെ ന്യായീകരിച്ച് ഇ.പി ജയരാജൻ

കണ്ണൂര്‍: കറുത്ത മാസ്ക് അഴിപ്പിക്കുന്ന പോലീസ് നടപടിയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും, മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ജനങ്ങളെ വലച്ചുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം. ജനങ്ങളെ വലച്ചുകൊണ്ട് എന്തിനാണ് ഈ തീരുമാനമെന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. മലപ്പുറത്തെ ജനങ്ങൾക്കും കറുത്ത മാസ്ക് ധരിക്കുന്നതിൽ വിലക്കുണ്ട്. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ‘കറുപ്പ്’ ട്രന്റിങായി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞാണ് അവതാരകന്‍ വിനു വി. ജോണ്‍ എത്തിയത്. ‘കറുത്ത മാസ്‌ക്ക് അഴിപ്പിച്ചും കറുത്ത വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തും മുഖ്യമന്ത്രിക്ക് സുരക്ഷ തീര്‍ക്കുന്നത് എന്തിനാണ്. കറുപ്പ് ഇഷ്ടമുള്ള നിറമാണെന്നും ഇന്ന് കറുത്ത വസത്രം ധരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പന്തുണ പ്രഖ്യാപിച്ചാണെന്നും പറഞ്ഞായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ച ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button