KeralaLatest NewsNews

‘കട്ടയ്ക്ക് കൂടെയുണ്ട്’, മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പ്രകാശ് കാരാട്ട്

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അര്‍ഥശൂന്യമായ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും, സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ചർമ്മത്തിന് തിളക്കം ലഭിക്കാൻ ചില ഫേസ് മാസ്‌കുകൾ

‘സ്വര്‍ണ്ണക്കടത്ത് ചര്‍ച്ച ചെയ്ത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയുണ്ടായി. ഇപ്പോഴത്തേത് പിണറായിയെ ലക്ഷ്യം വച്ചുള്ള നീക്കം. ജനങ്ങള്‍ക്കിടയില്‍ സി.പി.എം വസ്തുത അവതരിപ്പിക്കും’, കാരാട്ട് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സുരക്ഷ വർദ്ധിപ്പിച്ചെങ്കിലും അതിനെ മറികടന്നാണ് കോൺഗ്രസ്‌ പ്രവർത്തകരും മറ്റും കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി നിരത്തുകളിൽ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button