ആദൂർ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് അറസ്റ്റിൽ. കർണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി(43)യാണ് അറസ്റ്റിലായത്.
ആദൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ നേരത്തേ ജോലി ചെയ്തിരുന്ന മദ്രസയിൽ പഠിക്കുന്ന പതിമൂന്നുകാരനെ മൂന്ന് മാസക്കാലം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
ചൈൽഡ് ലൈനിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തുവെന്ന് ആദൂർ പോലീസ് പറഞ്ഞു.
Post Your Comments