Latest NewsIndiaNewsBusiness

നികുതിദായകരുടെ എണ്ണം വർദ്ധിച്ചു

ഈ സാമ്പത്തിക വർഷം നികുതി ഇനത്തിൽ 14 ലക്ഷം കോടി രൂപയിലധികമാണ് ലഭിച്ചത്

രാജ്യത്ത് നികുതിദായകരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകളുടെ എണ്ണമാണ് വർദ്ധിച്ചത്. ആദായ നികുതി നൽകുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.9 ശതമാനമായിരുന്നു. എന്നാൽ, ഇത്തവണ 7.14 ശതമാനമാണ് ഉയർന്നത്.

‘രാജ്യത്ത് നികുതി അടയ്ക്കേണ്ടവർക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. കൂടാതെ, ഇത്തരം വിവരങ്ങൾ നൽകുന്നതിനാൽ, നികുതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്’, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ചെയർമാൻ സംഗീത സിംഗ് പറഞ്ഞു. ആദായ നികുതി രംഗത്ത് ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുകയാണ്. ഈ സാമ്പത്തിക വർഷം നികുതി ഇനത്തിൽ 14 ലക്ഷം കോടി രൂപയിലധികമാണ് ലഭിച്ചത്.

Also Read: ഉമ്മന്‍ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം സ്വപ്‌നയുടെ രൂപത്തില്‍ പിണറായി വിജയന്റെ നെഞ്ചത്ത്: എം കെ മുനീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button