തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള വ്രണം ഉണ്ടാകാമെന്നും, മറ്റ് പനികളില്‍നിന്ന് ചെള്ളുപനിയെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ഈ ലക്ഷണമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Also Read:മോദി സര്‍ക്കാര്‍ കൂടുതല്‍ വംശഹത്യയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലാണ്: മുവാറ്റുപുഴ അഷ്റഫ് മൗലവി
ജൂൺ ഒൻപതിന് തിരുവനന്തപുരം വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചതിനുപിന്നാലെ ഞായറാഴ്ചയാണ് പരിശുവയ്ക്കല്‍ സ്വദേശിനിയുടെ മരണം സംഭവിച്ചത്. ഇത് കൂടുതൽ ആശങ്കകളിലേക്കാണ് വഴിവച്ചിരിക്കുന്നത്. ഇരുപ്രദേശങ്ങളിലും പ്രതിരോധം ശക്തമാക്കിയതിനൊപ്പം മറ്റ് ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കാലവസ്ഥയിൽ വന്ന മാറ്റം മൂലം ഇടുക്കി ജില്ലയിൽ വ്യാപകമായി വൈറൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനം പ്രതി അനേകം പേരാണ് ഇടുക്കിയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നത്.
Post Your Comments