Latest NewsNewsSaudi ArabiaInternationalGulf

ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണം: സൗദി അറേബ്യ

മക്ക: ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്ലാത്തവർ ഇന്ന് തന്നെ ഇഖാമ പുതുക്കുന്നതിന് മുൻകൈയെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇഖാമ പുതുക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കറുത്ത മാസ്‌കിന് വിലക്ക് വിവാദത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ‘കറുപ്പിനോടുള്ള വിരോധവും’ ചർച്ചയാക്കി സൈബര്‍ സിപിഐഎം

അതേസമയം, ഈ വർഷത്തെ ഹജ് സീസണിലെ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ കാലയളവ് കഴിഞ്ഞ ദിവസം അവസാനിച്ചു. ഈ മാസം മൂന്നു മുതൽ പതിനൊന്നാം തിയതി വരെ ഒമ്പത് ദിവസമായിരുന്നു സമയപരിധിയുണ്ടായിരുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈൽ നമ്പറുകളിലേയ്ക്ക് വിവരം മെസേജ് സംവിധാനത്തിലൂടെ അറിയിക്കും.

Read Also: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button