തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾക്കും വർഗീയപരമായ പരാമർശങ്ങൾക്കും മുൻപിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാമോഫോബിയയും വ്യാപിക്കുന്നുവെന്നും, മൗനം പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഇടതുപക്ഷത്തിന്റെ ആശയങ്ങൾ മാർപ്പാപ്പയുടേതിന് സമാനം, ക്രൈസ്തവരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി
‘ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയില്‍ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി പ്രതികരണം അറിയിക്കാത്തത് ഇത്തരം സംഭവങ്ങള്‍ ശരിവെക്കുന്നതിനാലാകാം’, ശശി തരൂർ ആരോപിച്ചു.
‘രാജ്യത്ത് മതനിന്ദ നിയമങ്ങള്‍ നടപ്പാക്കിയാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. നിലവിലെ നിയമങ്ങള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണ്’, തരൂർ കൂട്ടിച്ചേർത്തു.
Post Your Comments