ഹൈദരാബാദ്: ഫാഷന്‍ ഡിസൈനറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷ ഗരിമെല്ലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പ്രത്യുഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബഞ്ചാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി
പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി. പ്രത്യുഷ ഗരിമെല്ല എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ സ്വന്തമായി ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു പ്രത്യുഷ. യു.കെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ഫാഷന്‍ ഡിസൈനിലേക്ക് തിരിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments