ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും
സൗദി അറേബ്യ ഈ വർഷത്തെ ഹജ് സീസൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ഖത്തറിലെ തീർഥാടകർക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു. ഇത്തവണ ഹജ് നിർവഹിക്കാൻ 5,000 ത്തിലധികം പൗരന്മാരാണ് അപേക്ഷ നൽകിയത്. ഹജ് യാത്രകൾക്കായി 12 ക്യാംപെയ്ൻ പെർമിറ്റുകളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments