Latest NewsCinemaMollywoodNewsEntertainment

‘ചടങ്ങ് നടന്ന ഹോട്ടലിൽ വെച്ചാണ് നയൻതാരയെ ആദ്യം കണ്ടത്, അന്ന് കഥ പറയാൻ ചെന്നത്’: വിവാഹ ശേഷം നയൻ-വിക്കി ദമ്പതികൾ പറയുന്നു

തെന്നിന്ത്യ കാത്തിരുന്ന നയൻതാര–വിഘ്‌നേശ് ശിവൻ വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. വിവാഹത്തിന് പിന്നാലെ രണാം ദിവസം മാധ്യമങ്ങളെ നേരിൽ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് നവ ദമ്പതികൾ. കൂടെ നിന്നവർക്കും അനുഗ്രഹങ്ങൾ നേർന്നവർക്കും ഇരുവരും നന്ദി അറിയിച്ചു. നയൻതാരയെ ആദ്യമായി കണ്ട ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയതെന്ന് വിഘ്‌നേശ് ശിവൻ വെളിപ്പെടുത്തി. നാനും റൗഡി താൻ എന്ന സിനിമയുടെ കഥ പറയാൻ ആയിരുന്നു അത്.

അതേസമയം, താരസമ്പന്നമായിരുന്നു വിവാഹം. ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം ചെയ്തത്. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദിലീപ്, കാർത്തി, വിജയ് സേതുപതി, ദിലീപ്, കാർത്തി, ഗൗതം മേനോൻ, അറ്റ്ലീ, അനിരുദ്ധ്, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരമാണ് വിവാഹം കഴിഞ്ഞത്.

Also Read:കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പ്രത്യേക സർവീസ്: മതനിന്ദാ കുറ്റം ചുമത്തി സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസെടുത്ത് പോലീസ്

നയൻതാരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വ്യക്തത തന്നെയാണ് അവരുടെ സക്സസിന്റെ കാരണമെന്നാണ് വിഘ്‌നേശ് മുൻപൊരിക്കൽ പറഞ്ഞത്. ‘ഡെഡിക്കേഷനും തീരുമാനമെടുക്കലുമാണ് നയൻതാരയുടെ വിജയത്തിന് കാരണം. ജോലി സംബന്ധമായ കാര്യങ്ങൾ ഞങ്ങൾ അധികം ചർച്ച ചെയ്യാറില്ല. ചില വിഷയങ്ങൾ സംസാരിക്കാറുണ്ട്. എന്നാൽ, നയൻതാരയുടെ ചില കാര്യങ്ങളിൽ ആർക്കും അവരെ സ്വാധീനിക്കാൻ കഴിയില്ല. ആർക്കും അവരെക്കൊണ്ട് നിർബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കാൻ സാധിക്കില്ല. അതൊരു ഐസ്ക്രീമിന്റെ കാര്യത്തിലാണെങ്കിൽ പോലും പറ്റില്ല. അവർക്ക് ഇഷ്ടപെട്ടാൽ അവര് കഴിക്കും. ഇല്ലെങ്കിൽ, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻ‌താര ചെയ്യില്ല.

അതുപോലെ തന്നെ നയൻ‌താര സെലക്ട് ചെയ്യുന്ന സിനിമകളിലും അവർക്ക് വ്യക്തതയുണ്ട്. എനിക്ക് എന്ത് വേണം, എന്ത് വേണ്ട എന്നതിനെക്കുറിച്ച് നയൻതാരയ്ക്ക് കൃത്യമായ ധാരണയുണ്ട്. അവർ എന്തുമാത്രം വലിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനെല്ലാം വ്യത്യസ്ത കാരണങ്ങളും ഉണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ഉണ്ട് വാ എന്ന് പറഞ്ഞാൽ അതിന്റെയൊന്നും ആവശ്യമില്ല, എല്ലാവർക്കും അറിയുന്ന കാര്യമല്ലേ എന്നാകും അവരുടെ മറുപടി. അതുകൊണ്ട് തന്നെ നയൻ‌താര എത്ര ഉയരത്തിലാണ് ഇന്ന് എന്നതിനും അവരുടെ സക്സസിനും കാരണം അവരുടെ വ്യക്തിപരമായ കഴിവും ശക്തമായ തീരുമാനങ്ങളുമാണ്. നയൻതാര ഒപ്പമുള്ളതിൽ ഞാൻ ഭാഗ്യവാനാണ്,’ സംവിധായകൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button