KeralaLatest NewsNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: ഇസ്ലാം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നരായണന്‍ ത്യാഗിയുടെ തല മൂന്ന് ദിവസത്തിനുളളില്‍ വെട്ടുമെന്ന് സന്ദേശം

അതേസമയം ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.

Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം: ദേവേന്ദ്ര ഫഡ്‌നവിസിന് പ്രശംസയുമായി ശരദ് പവാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button