KeralaLatest NewsNews

കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പ്രത്യേക സർവീസ്: മതനിന്ദാ കുറ്റം ചുമത്തി സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസെടുത്ത് പോലീസ്

കഴിഞ്ഞ മാസം ഇട്ട പോസ്റ്റ് പോലീസ് കണ്ടത് ഇപ്പോൾ: സ്വപ്‍നയുടെ അഭിഭാഷകൻ കൃഷ്ണ രാജിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ മതനിന്ദാ കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പൊലീസ്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കൃഷ്ണ രാജിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടതിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ പോസ്റ്റ് ഇട്ടത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്.

മതചിഹ്നങ്ങളും വേഷവും ധരിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചുവെന്ന തരത്തിൽ ഒരു ഫോട്ടോ കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന ഈ ഫോട്ടോ തന്നെയായിരുന്നു കൃഷ്ണ രാജ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

‘ഹൂറികളെ തേടിയുള്ള തീർത്ഥ യാത്ര. കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് പിണറായി സർക്കാർ ഒരുക്കിയ പ്രത്യേക സർവീസ്. ആട് മേക്കാൻ താല്പര്യം ഉള്ള ആർക്കും കേറാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം’ – ഇതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

തിരുവനന്തപുരം തമ്പാനൂരിൽ നിന്നു മാവേലിക്കരയിലേക്ക് പോകുന്ന ബസിൽ നിന്നെടുത്ത ചിത്രമാണിതെന്ന അവകാശവാദത്തോടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഭവം വിവാദമായതോടെ, കൃത്യത വരുത്തി അധികൃതർ രംഗത്തെത്തി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെ.എസ്.ആർ.ടി.സി മാവേരിക്കര ഡിപ്പോയിലെ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button