Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പ്രവാചക നിന്ദ: റാഞ്ചിയിൽ പൊലീസ് വെടിവയ്പ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടാകാം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

റാഞ്ചി: രാജ്യത്ത് പ്രവാചകവിരുദ്ധ പരാമര്‍ശത്തിൽ ചർച്ചകൾ പുരോഗമിക്കവേ റാഞ്ചിയിൽ സംഘർഷം. പ്രതിഷേധങ്ങള്‍ക്കിടെ റാഞ്ചിയിൽ പൊലീസ് വെടിവയ്പ്പ്. രണ്ടുപേർ കൊല്ലപ്പെട്ടു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, പ്രവാചകവിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സജ്ജരായിരിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടാകാം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Read Also: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ അർധസൈനിക വിഭാഗത്തിന്റെ സഹായം തേടണമെന്നും പൊലീസ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായി ഇടപെടാൻ സാധ്യതയുള്ളവരെ മുൻകൂറായി തിരിച്ചറിയണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button