റാഞ്ചി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന് പിന്നിലെ നിരവധി ഇടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളിയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ആക്രമികൾ. അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. സൂര്യ മന്ദിറിലെ പൂജാരിയും കുടുംബവും ക്ഷേത്രത്തിനകത്ത് ഉറങ്ങുമ്പോഴായിരുന്നു ആക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞത്.
ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിച്ചെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ഞെട്ടലിലാണ് പൂജാരിയും കുടുംബവും. സംഭവത്തിന് ശേഷം സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് പൂജാരി പോലീസിനോട് പറഞ്ഞു. പ്രതികളെ കണ്ടെത്താനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി നേതാവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് റാഞ്ചിയുടെ ചില ഭാഗങ്ങളിൽ രോഷാകുലരായ ജനക്കൂട്ടം ഇരച്ചുകയറി ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി പ്രകടനക്കാർ, മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പ്രതിഷേധത്തത്തിനിടെ സാമൂഹ്യ വിരുദ്ധർ പൊലീസിന് നേരെ കല്ലെറിഞ്ഞപ്പോഴായിരുന്നു ഇത്. ഒടുവിൽ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) കൊണ്ടുപോയി.
Post Your Comments