‘ഇച്ചായന്‍’ എന്ന വിളിയോട് താത്പര്യമില്ലെന്ന് ആവർത്തിച്ച് നടൻ ടൊവിനോ തോമസ്. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടത് പോലെയാണ് തോന്നുന്നതെന്ന് ടൊവിനോ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താൻ അത്ര വലിയ വിശ്വാസിയൊന്നുമല്ലെന്നും, അതുകൊണ്ട് തന്നെ ഇച്ചായാ എന്ന വിളി അത്ര സുഖകരമല്ലെന്നും ടൊവിനോ പറയുന്നു.
ഇച്ചായന്‍ എന്ന് സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കുമെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും വിളിക്കുന്നതിൽ നമ്മളറിയാത്ത എന്തോ പന്തികേടില്ലേ എന്നും ടൊവിനോ ചോദിച്ചു.
Also Read:സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും: സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ
‘എനിക്ക് ഭയങ്കര ‘ഓഡ്’ ആണ് ആ വിളി. എന്നെ എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുകയാന് ഇച്ചായാ എന്ന്. വാട്സ്ആപ്പ് ഗ്രൂപ്പിലൊക്കെ ‘ഏയ് ഇച്ചായാ..’ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുകയാണ്. ശീലങ്ങൾ അങ്ങനെ ഉണ്ടാകുന്നതല്ലേ… വർഷങ്ങൽക്ക് മുൻപേ തുടക്കത്തിലേ അത് ഒഴിവാക്കിക്കൂടേ എന്ന് ഞാൻ ചോദിക്കാൻ കാരണം, എനിക്കത് ഭയങ്കര ഓഡ് ആണ് കേൾക്കുമ്പോൾ. ഞാൻ അങ്ങനെ ഭയങ്കര ‘ബിലീവർ’ പരിപാടി അല്ല, എന്നെ ഇച്ചായാ എന്ന് വിളിച്ചു എന്നു പറഞ്ഞ് രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാൻ. എൻ്റെ കസിൻസും, എന്നേക്കാൾ പ്രായം കുറഞ്ഞ ആളുകൾ ഭൂരിഭാഗവും ഞാൻ ജനിച്ച് വളർന്നപ്പോൾ മുതൽ എന്നെ വിളിക്കുന്നത് ചേട്ടാ എന്നാണ്.
കാര്യം, തൃശൂർ ഒന്നും ആരും ഇച്ചായാ, അച്ചായാ എന്ന വിളിയൊന്നും വളരെ കുറവാണ്, ഉണ്ടോ എന്ന് തന്നെ എനിക്ക് അറിയില്ല. തൃശൂർ ഭാഗത്തൊന്നും അതില്ല. എനിക്കത് കേൾക്കുമ്പോൾ പാകമാകാത്ത ട്രൗസർ ഇടുന്നപോലെയാണ് ഫീൽ ചെയ്യുക. ഭയങ്കര ലൂസ് ആണ് എൻ്റെയല്ല ആ ട്രൗസർ എന്ന് തോന്നും… അതാണ് ഞാൻ പറഞ്ഞത്. പിന്നെ, അതിനകത്ത് ഈ പറഞ്ഞപോലെ സ്നേഹം കൊണ്ട് വിളിച്ചതായിരിക്കും. പക്ഷേ, ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, എനിക്ക് അതിൽ എന്തോ നമ്മളറിയാത്ത ഒരു പന്തികേട് ഇല്ലേ എന്ന് തോന്നിയിട്ടുണ്ട്’, ടൊവിനോ പറഞ്ഞു.
Post Your Comments