തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയെയാണ് വിജിലന്‍സ് ഡയറക്ടർക്ക് പകരം മാറ്റേണ്ടതെന്ന പ്രസ്താവനയുമായി എന്‍.കെ.പ്രേമചന്ദ്രന്‍ രംഗത്ത്. കേരളത്തില്‍ മാത്രം ഭരണമുള്ള പാര്‍ട്ടിയിലെ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും, ഇപ്പോള്‍ നടക്കുന്നത് അധോലോക – മാഫിയാ ഭരണമാണെന്നും ആര്‍.എസ്.പി നേതാവ് പറഞ്ഞു.
Also Read:കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 753 കേസുകൾ
‘സര്‍ക്കാരിനെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രിയും പൊലീസും ഭീഷണി മുഴക്കുകയാണ്. സ്വപ്ന സുരേഷിനോട് സംസാരിക്കാനായി വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഒടുവില്‍ സര്‍ക്കാരിന്റെ മുഖം വികൃതമായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി ജനങ്ങളെ കബളിപ്പിക്കുകയാണ്’, പ്രേമചന്ദ്രൻ ആരോപിച്ചു.
‘എന്നാല്‍, മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. ബിലീവേഴ്സ് ചര്‍ച്ചിനെതിരെ ശബരിമല വിമാനത്താവളം സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. സ്വപ്നയുടെ ആരോപണങ്ങളെക്കുറിച്ചോ ഇടനില നിന്നവരെക്കുറിച്ചോ അന്വേഷിക്കാതെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. സര്‍ക്കാരിനെയും സി.പി.എമ്മിനെയും വല്ലാത്തൊരു ഭയം പിടികൂടിയിരിക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇതൊക്കെ ചെയ്യുന്നത്’, പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.
Post Your Comments