KeralaLatest NewsNews

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മേൽ ഗൗരവകരമായ കുറ്റം ചാർത്തപ്പെടിരിക്കുന്നു. ഒന്നുകിൽ മുഖ്യമന്ത്രി കുറ്റം ഏറ്റുപറഞ്ഞ് രാജിവയ്ക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.

Read Also: അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തും

പുറത്തുവന്ന ശബ്ദരേഖ സ്വർണക്കടത്തിന് പുതിയ മാനം നൽകിയിരിക്കുന്നു. സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ തെളിവില്ലെങ്കിൽ കോടതിക്ക് കേസെടുക്കാനാകില്ല. പിന്നെ എന്തിനാണ് മുഖ്യമന്ത്രി ഭയവും വെപ്രാളവും കാണിക്കുന്നത്. കുപ്രസിദ്ധരായ 12 അംഗ പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ച് തെളിവുകൾ നശിപ്പിക്കാനാണ് ശ്രമം. ശബ്ദരേഖയിൽ ഇടനിലക്കാരനായ ഷാജ് കരുൺ പറഞ്ഞപോലെ പിണറായി വിജയന് വിദേശ നിക്ഷേപം ഉണ്ടോ, ബിലിവേഴ്സ് ചർച്ചുമായി ബന്ധമുണ്ടോ, അമേരിക്കയിലെ മയോക്ലിനിക്കിന്റെ മറവിൽ വിദേശയാത്രകൾ നടത്തിയത് പണം നിക്ഷേപിക്കാനാണോ തുടങ്ങിയ പൊതുജനത്തിന്റെ സംശയത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ഇല്ലെങ്കിൽ അപകീർത്തിപരമായ പരമാർശം നടത്തിയ ഷാജ് കരുണിനെ അറസ്റ്റു ചെയ്യാൻ പിണറായി വിജയന് ധൈര്യം ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സ്വപ്നയുടെ രഹസ്യ മൊഴിയുടെ തെളിവുകൾ കോടതിയിൽ എത്താതിരിക്കാനുള്ള ശ്രമത്തിനിടെ കാലുപിഴച്ചാതാണ് ഷാജിന്റെ ശബ്ദരേഖയിലൂടെ പുറത്ത് വന്നത്. സ്വപ്നസുരേഷിനെ അനുനയിപ്പിക്കാൻ ഇഷ്ടക്കാരനെ വിട്ടപ്പോൾ വിദേശത്തെ കളളപ്പണം നിക്ഷേപ കഥകൾ കൂടി പുറത്ത് വന്നതാണ്. ബിലിവേഴ്സ് ചർച്ച് മാലാഖ അല്ലെന്ന് എല്ലാവർക്കും അറിയാം. പിണറായി വിജയന്റെ ഇടപാടുകൾ കൃത്യമായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയാം. അതുകൊണ്ടാണ് എൻഐഎ അന്വേഷിക്കുന്ന കേസിലെ പ്രതിയ്ക്ക് മറുപടി പറയാൻ കൊടിയേരിതന്നെ നേരിട്ടെത്തിയത്. മുഖ്യമന്ത്രിക്ക് ഒളിക്കാൻ ഒന്നും ഇല്ലെങ്കിൽ അന്വേഷിച്ച് തെളിയിക്കട്ടെ എന്ന പഴയ നില പോരായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു. ബിജെപി-സിപിഎം അഡ്ജസ്റ്റ് മെന്റിലായതിനാലാണ് കേസ് അട്ടിമറിക്കുന്നതെന്ന് പറയുന്ന വി.ഡി.സതീശൻ ലാവിലിൻ കേസ് കോൺഗ്രസ്സ് അട്ടിമറിച്ചത് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി ശിവൻകുട്ടി, പ്രൊഫസർ വി ടി രമ, പി രഘുനാഥ്, മേഖലാജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, നാഷണൽ കൗൺസിൽ അംഗങ്ങളായ പി ആരോക് കുമാർ, മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദൻ, സംസ്ഥാന കൗൺസിൽ അംഗം പോങ്ങും മൂട് വിക്രമൻ, ആട്ടുകാൽ അശോകൻ, മുക്കോല പ്രഭാകരൻ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് , വി ജി ഗിരികുമാർ , ജില്ലാ ഭാരവാഹികൾ, കൗൺസിലർമാർ, തുടങ്ങിയവർ പങ്കെടുത്തു.

Read Also: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 932 കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button