റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 932 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 659 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 2 മരണങ്ങളാണ് വെള്ളിയാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read Also: അഭിമാന നേട്ടം: ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ട് സ്‌കൂളുകൾ
7,76,137 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,58,188 പേർ രോഗമുക്തി നേടി. 9,167 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 99 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: ഷാജ് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്, അമേരിക്കയിൽ ചികിത്സ നടത്തിയത് പാർട്ടിയുടെ ചിലവിൽ: കോടിയേരി
Post Your Comments