Latest NewsNewsLife Style

ജീരക വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ….

 

ഒരു ദിവസം ആരംഭിക്കാന്‍ എളുപ്പവും ആരോഗ്യകരവുമായ പ്രഭാത പാനീയങ്ങളില്‍ ഒന്നാണ് ജീരക വെള്ളം. പരമ്പരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിലെ ഒരു സാധാരണ ചേരുവയായ ജീരകത്തിന് വീക്കം തടയുന്ന ആന്റി ഇന്‍ഫ്ലമേറ്ററി സവിശേഷതയും, ഡൈയൂറിറ്റിക്, കാര്‍മിനേറ്റീവ്, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുമുണ്ട്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ജീരക വെള്ളം കുടിച്ചുകൊണ്ടാണെങ്കില്‍, അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകള്‍ അരിച്ച് കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. അധിക നേട്ടങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് അൽപ്പം തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ഇതിലേക്ക് ചേര്‍ക്കാം. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.

ഇത് കൂടാതെ, നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച്, പിറ്റേന്ന് രാവിലെ, വിത്തുകള്‍ അരിച്ചെടുത്ത് വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാം. നിങ്ങള്‍ക്ക് ഈ വെള്ളത്തില്‍ വേണമെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button