ദിവസവും ജീരക വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ. ശരീരഭാരം കുറയ്ക്കാൻ സഹായകമാണ് ജീരകവെള്ളമെന്നു പഠനങ്ങൾ പറയുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയുന്നു.
രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ജീരകം. എന്നാല്‍ ദിവസവും ഒരു ഗ്ലാസ്സില്‍ കൂടുതല്‍ ജീരകവെള്ളം കുടിക്കാൻ പാടില്ല. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറക്കുകയും കൃത്യമാക്കുകയും ചെയ്യുന്നതിന് ജീരകം സഹായിക്കും.
പ്രസവശേഷം മുലപ്പാല്‍ ഇല്ലാത്ത പ്രശ്‌നം നേരിടുന്ന സ്ട്രീകൾ ജീരകം കഴിക്കുന്നത് നല്ലതാണ്. അതുപോലെ സ്ത്രീക്കും പുരുഷനും ലൈംഗികോത്തേജനം നല്‍കാനും ജീരകം സഹായിക്കുന്നു. ജീരകം സ്ഥിരമായി കഴിക്കുന്നവരില്‍ ലൈംഗിക ചോദന കൂടുതലായിരിക്കും.
ജീരകം വറുത്ത് അത് പൊടിച്ച് ശര്‍ക്കരയുമായി മിക്‌സ് ചെയ്ത് എന്നും കിടക്കാൻ പോവുന്നതിനു മുൻപായി കഴിക്കാവുന്നതാണ്. ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ജീരകവും ശര്‍ക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് നല്ലതാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ജീരകം എന്നും മുന്നില്‍ തന്നെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്.
Post Your Comments