തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് വരുന്ന വഴിയിൽ പുതുക്കാട് വെച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി ഇന്ന് രാത്രി തങ്ങുന്ന തൃശൂർ രാമനിലയത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
Read Also: ‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ
അതേസമയം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ബാരികേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, പോലീസിന് നേരെ പ്രവർത്തകർ കൊടി കെട്ടിയ വടി എറിഞ്ഞു. സംഘർഷത്തിന് പിന്നാലെ മേഖലയിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
Post Your Comments