Latest NewsKeralaNews

കയർ വ്യവസായ മേഖലയിൽ മെയ് 25 മുതൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കയർ വ്യവസായ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. മെയ് 25 മുതൽ ആരംഭിച്ച പണിമുടക്കാണ് പിൻവലിച്ചത്.

മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. ചെറുകിട കയർ ഫാക്ടറി ഉടമ സംയുക്ത സമര സമിതിയാണ് പണിമുടക്ക് നടത്തിയിരുന്നത്.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ്, പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button