തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രൻ രംഗത്ത്. ഒന്നുകില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും, അല്ലെങ്കിൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാർ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് മുഖം രക്ഷിക്കാനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഇത് അപമാനകരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഐപിഎസ് ഓഫീസര്‍മാര്‍ ഒരിക്കലും ആരുടെയെങ്കിലും അറിവില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ല. സര്‍ക്കാര്‍ ആദ്യം വിജിലന്‍സിനെ ഉപയോഗിച്ച് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും വിജിലന്‍സിന്റെ മാനുവലിലോ നടപടിക്രമങ്ങളിലോ ഉളള കാര്യമല്ല. ഇതിനു ശേഷമാണ് സ്വപ്‌നയെ സ്വാധീനിക്കാന്‍ മറ്റൊരാളെ നിയോഗിക്കുന്നത്. ഇതെല്ലാം പുറത്തുവന്നതോടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. ഇത് കള്ളക്കളിയാണ്’, സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments