
കൊല്‍ക്കത്ത: നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെയുള്ള പ്രതിഷേധം പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷമായി മാറിക്കഴിഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബെല്‍ദംഗയിലും മുര്‍ഷിദാബാദിലുമാണ് ചൊവ്വാഴ്ച രാവിലെ ആറ് മണി വരെ ഇന്റര്‍നെറ്റ് നിരോധിച്ചത്.
പ്രതിഷേധങ്ങള്‍ രണ്ടാം ദിവസമായ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൗറയിലെ പന്‍ഞ്ചല ബസാറിൽ നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
read also: ‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മ്മക്കെതിര മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാർ പൊലീസ് വാഹനത്തിനും ബിജെപി ഓഫീസിനും തീയിട്ടു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചു. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Post Your Comments