ErnakulamKeralaNattuvarthaLatest NewsNewsLife StyleHealth & Fitness

കാൻസർ ചികിത്സക്ക് ‘സൗഖ്യം’ പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി

കൊച്ചി: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ് സിറ്റി, ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം പദ്ധതിയുമായി സഹകരിക്കുന്നു. ആസ്റ്റർ ഹോസ്പിറ്റലുകളിൽ 200ലധികം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനോടകം വിജകരമായി പൂ‍ർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അർബുദ രോഗ ചികിത്സയിൽ ഏറെ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സംഘമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.

‘ആസ്റ്റർ കെയർ ടുഗെതർ’ എന്നപേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി. എല്ലാത്തരം അർബുദ രോഗങ്ങൾക്കും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ആസ്റ്റർ ഹോസ്പിറ്റലുകളിൽ ലഭ്യമാണ്. ആസ്റ്റർ ഹോസ്പിറ്റലുകൾ ഇല്ലാത്ത ജില്ലകളിൽ പ്രാദേശിക ആശുപത്രികളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ചേർന്ന് കീമോ തെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും. കൂടാതെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഈ സെന്ററുകളിൽ ഏർപ്പെടുത്തും.

Also Read:ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾക്കിത് എന്ത് സംഭവിച്ചു? ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന അവസ്ഥ !

ലോകോത്തര നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഉറപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എം.പി ഹൈബി ഈഡൻ പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ‘സൗഖ്യം’ പദ്ധതിയുടെ ഭാഗമായി ‘ആസ്റ്റർ കെയർ ടുഗെതർ’ പദ്ധതി പ്രവർത്തിക്കും. സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അർബുദ രോഗചികിത്സകളുടെ ചിലവ് മൂലം നി‍ർധനരായ കുടുംബങ്ങളിലെ രോഗികൾക്ക് ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് പുതിയ പദ്ധതിയിലേക്ക് ആസ്റ്റ്റിനെ നയിച്ചതെന്ന് ആസ്റ്റ‍ർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജണൽ ‍ഡയറക്ടർ ഫ‍ർഹാൻ യാസിൻ പറഞ്ഞു.

കൃത്യസമയത്ത് രോഗ നിർണയം നടത്തുക, എത്രയും വേഗം നിലവാരമുള്ള ചികിത്സ നൽകുക എന്നിവ അർബുദ രോഗ ചികിത്സയിൽ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും സാഹചര്യങ്ങൾ നിമിത്തം സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതിനൊരു പരിധിവരെ പരിഹാരം കാണുകയാണ് ലക്ഷ്യം. ഫ‍ർഹാൻ യാസിൻ വ്യക്തമാക്കി.

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയ‍ർത്തിപ്പിടിക്കുന്നതാണ് ആസ്റ്റർ കെയർ ടുഗെതർ പദ്ധതിയെന്ന് ആസ്റ്റർ മെഡ് സിറ്റി ഓങ്കോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ പറഞ്ഞു.

Also Read:ഇത് കള്ളക്കളിയാണ്, വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ: രമേശ്‌ ചെന്നിത്തല

കാന്‍സര്‍ രോഗം മൂലം ഓരോ വര്‍ഷവും ശരാശരി 8.7ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത്. അതില്‍ ഏകദേശം 25000ത്തോളം പേര്‍ കേരളത്തില്‍ നിന്നുമാണ്. എത്രയും വേഗത്തിൽ രോഗ നിർണയം നടത്തുക, ഉടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കുക ചികിത്സ മുടങ്ങാതെ ശ്രദ്ധിക്കുക എന്നിവ അർബുദ ചികിത്സയിൽ പരമ പ്രധാനമാണ്. പലപ്പോഴും കാൻസർ രോഗങ്ങൾ വൈകി അറിയുന്നതും നിലവാരമുള്ള ചികിത്സ ലഭ്യമാകാത്തതും മൂലം ജീവൻ നഷ്ടമാകുന്നുമുണ്ട് ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് ആസ്റ്റ‍ർ ഹോസ്പിറ്റൽ ന്റെ നേതൃത്വത്തിൽ പുതിയ പദ്ധതിയിലൂടെ നടത്തുന്നതെന്നും ഡോ. ജെം കളത്തിൽ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ രോഗബാധിതർ അവരുടെ അവസ്ഥ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സഹിതം സമീപിച്ചാൽ ഇളവുകളും, സഹായങ്ങളും ലഭിക്കും. മജ്ജ മാറ്റിക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക്‌ പ്രത്യേക നിരക്കിൽ സേവനം ലഭ്യമാക്കും. ആസ്റ്റർ മെഡ് സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളെ കൂടാതെ ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ മിംസ് കണ്ണൂർ എന്നീ ആശുപത്രികളും പദ്ധതിക്ക് നേതൃത്വമേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button