KeralaLatest NewsNews

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിക്ക് സ്ഥാനചലനം

അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിക്ക് സ്ഥാനചലനം. വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത് കുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല.

Read Also: അഭിമാന നേട്ടം: ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയിലെ രണ്ട് സ്‌കൂളുകൾ

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വി.എം.ആര്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. രഹസ്യമൊഴി നല്‍കിയ സ്വപ്നയെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത് കുമാര്‍ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഷാജ് കിരണിനെ അജിത് കുമാര്‍ വിളിച്ചെന്ന് ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തന്റെ മുന്നില്‍ ഷാജ് കിരണ്‍ ഇരിക്കുന്ന സമയത്ത് അജിത് കുമാര്‍, ഷാജ് കിരണിന്റെ ഫോണിലേക്ക് വാട്ട്‌സ് ആപ്പ് കോള്‍ ചെയ്തുവെന്നും സ്വപ്ന ഇന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button