മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. അതേസമയം കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയുടെ വിവിധയിടങ്ങളിൽ വെടിവെയ്പ്പുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക്, ടെക്‌സാസ്, ഒക് ലാഹോമ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെയാണ് ചെറുതും വലുതുമായ വെടിവെയ്പ്പുകളുണ്ടായത്. അതേസമയം വെടിവെയ്പ്പ് നടന്ന പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശമുണ്ട്.
ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേരിലാൻഡ് പോലീസ് അറിയിച്ചു. തോക്കു നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് നിരവധി അമേരിക്കക്കാരും മുന്നോട്ടുവെക്കുന്നത്. അമേരിക്കയിൽ ഈ വർഷം മാത്രം 17,000 ആളുകൾ വെടിവെയ്പ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 110 കേസുകളും കൂട്ടവെടിവെയ്പ്പുകളായിരുന്നു.
Post Your Comments