Latest NewsKerala

‘സൊമാലിയയിലെ ബിരിയാണി ചെമ്പ്’ മുഖ്യമന്ത്രിയെ ട്രോളി സന്ദീപാനന്ദ ഗിരി, രാജഗുരുവും കാലുവാരിയോ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: സ്വാമി സന്ദീപാനന്ദ ഗിരി സോഷ്യൽ മീഡിയയിൽ ബിജെപിയുടെ കടുത്ത വിമര്ശകനാണ്. സിപിഎമ്മിനേയും പിണറായിയേയും പുകഴ്ത്തി പോസ്റ്റുകളും ഇടാറുണ്ട്. എന്നാൽ, സന്ദീപാനന്ദ ഗിരിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മറ്റാരോ ആണെന്നും അയാളുടെ രാഷ്ട്രീയമാണ് പോസ്റ്റുകളായി വരുന്നതെന്നും ആരോപണമുണ്ട്.

എതിരാളികളുടെ കമന്റുകൾക്ക് സന്ദീപാനന്ദ ഗിരിയുടെ മറുപടി സഭ്യമായ ഭാഷയിൽ അല്ലാത്തതിനാലാണ് പലപ്പോഴും ഈ ആരോപണം വരുന്നത്. എന്നാൽ ഇപ്പോൾ സന്ദീപാനന്ദ ഗിരിയുടെ ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ഈ സംശയത്തിന് ആധാരം.

‘സൊമാലിയയിലെ ബിരിയാണി ചെമ്പ്’ എന്ന ക്യാപ്ഷനോടെ ബിരിയാണിച്ചെമ്പുകളുടെ പടമാണ് സ്വാമി പങ്കുവച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റും വൈറലായി. ‘സ്വാമിയും മുഖ്യനെ ട്രോളാന്‍ തുടങ്ങിയോ, ‘സ്വാമിയും പിണറായിയെ ട്രോളുന്നോ ഇതെന്തു പറ്റി’ തുടങ്ങി നിരവധി പേര്‍ കമന്റുകളിലൂടെ സംശയം ഉന്നയിച്ച്‌ രംഗത്തെത്തി.

‘ഡേയ് ഷിബു ഒന്നുമില്ലേലും തന്റെ കാർ താൻ തന്നെ കത്തിച്ചപ്പോൾ കൂടെ നിന്ന് സഹായിച്ചത് അല്ലെ…. എന്നാലും അവസരത്തിനൊത്തു മറുകണ്ടം ചാടരുതായിരുന്നു’ എന്നും, ‘രാജഗുരുവും കാലുവാരിയോ’ എന്നും കമന്റുകൾ ഉണ്ട്.

എന്തായാലും പോസ്റ്റിലൂടെ സ്വാമി മുഖ്യമന്ത്രിയോ ട്രോളുകയാണോ, അതോ മറ്റെന്തെങ്കിലും ആണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button