ഷാർജ: ഷാർജയിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള വിമാന സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി.
Read Also: മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഇടനിലക്കാരനോ? മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുന്നു: വിഡി സതീശൻ
ജൂൺ 15 മുതൽ ഷാർജയിൽ നിന്നുള്ള പ്രതിദിന സർവ്വീസുകളുടെ എണ്ണം മൂന്നാക്കി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് നേരത്തെ അറിയിച്ചിരുന്നു. ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവ്വീസുകളാണ് ഖത്തർ എയർവേയ്സ് വർദ്ധിപ്പിച്ചത്.
നിലവിൽ പ്രതിദിനം 3 സർവ്വീസുകൾ വീതമാണ് ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ളത്. ജൂൺ 15 മുതൽ രണ്ടിടങ്ങളിലേക്കും 4 സർവ്വീസുകൾ വീതം നടത്തും. നിലവിൽ 2 സർവ്വീസുകൾ വീതമുള്ള മദീനയിലേക്ക് ജൂൺ 15 മുതൽ 3 സർവ്വീസുകളായിരിക്കും നടത്തുന്നത്. പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള ഖത്തർ എയർവേയ്സിന്റെ പ്രതിദിന സർവീസുകളുടെ എണ്ണം 13 ആയി ഉയരും.
Post Your Comments