നെടുമങ്ങാട്: പൂജപ്പുര സ്പെഷൽ ജയിലിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന പോക്സോ കേസിലെ പ്രതി മരിച്ചു. പുതുക്കുളങ്ങര വട്ടപ്പാറവിള ജാൻസി ഭവനിൽ ജോസ് കുമാർ (57) ആണ് മരിച്ചത്.
Read Also : ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?
പോക്സോ കേസിൽ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത ജോസ് കുമാറിനെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ സിസിലി.
Post Your Comments