Latest NewsNewsIndia

ഐഎസ് ബന്ധം, തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്

ഐഎസ് ബന്ധമെന്ന് സംശയിക്കുന്നവരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ്

 

ചെന്നൈ: തമിഴ്നാട്ടില്‍ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലും എന്‍ഐഎ പരിശോധന നടത്തി. തമിഴ്നാട്ടില്‍ കാരക്കല്‍, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇതിന്റെ ഭാഗമായി ദേശീയ ഏജന്‍സി നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തികളുമായി ബന്ധപ്പെട്ട വസതികളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തുകയും പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.

സാദിഖ് ബാഷ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ ഐഎസ് ബന്ധവുമായി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ ഏജന്‍സി അറസ്റ്റിലായവരെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇതിനെതുടര്‍ന്നാണ് അവരുടെ വസതികളും ഓഫീസുകളും ഇപ്പോള്‍ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button