Latest NewsNewsInternational

ഉച്ചവിശ്രമ നിയമം ലംഘിച്ചു: 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ

മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

രാജ്യത്ത് കഠിനമായ ചൂട് കൂടിയ സാഹചര്യത്തിലാണ് പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ, നിർദ്ദേശം ലംഘിച്ചതിനെ തുടർന്നാണ് അറസറ്റ് രേഖപ്പെടുത്തിയത്. അതേസമയം, മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അറിയിപ്പുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button