Latest NewsIndiaInternational

വിവാദ പരാമർശം ചര്‍ച്ചയായില്ല: ഇറാന്റെ വ്യാജപ്രസ്താവന തള്ളി ഇന്ത്യ, പിന്നാലെ ഇറാൻ വാർത്താക്കുറിപ്പ് പിന്‍വലിച്ചു

നൂപുർ ശർമയുടെ വിവാദ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യ തള്ളി.

ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യ തള്ളി. പിന്നാലെ, മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറാനും പിൻവലിച്ചു. ഇന്നലെ ഇന്ത്യയുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു.

മറ്റുള്ളവർക്ക് താക്കീതാകുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും എന്ന് ഇന്ത്യ അറിയിച്ചതായും ഇറാൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ത്യ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ഇറാൻ പിന്നീട് ഈ വാർത്താക്കുറിപ്പ് പിൻവലിച്ചു. ബുധനാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി വിഷയം ഉന്നയിച്ചതായാണ് ഇറാൻ വാർത്താക്കുറിപ്പ് ഇറക്കിയത്.

അതേസമയം, നൂപുർ ശർമയ്ക്കും നവീൻകുമാർ ജിൻഡാലിനുമെതിരെ ഡൽഹി പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാധ്യമപ്രവർത്തക സബാ നഖ്വിയ്ക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് അസദുദ്ദീൻ ഒവൈസിക്കെതിരെയും ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button