കൊച്ചി: ആര്‍.എസ്.എസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജ്. താനൊരു തീവ്ര ഹിന്ദുവാണെന്നും മുപ്പത് വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന താൻ ആരുടെ കേസും എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനൊരു സ്വാഭിമാനമായി തീവ്ര ഹിന്ദുവാണ്. എനിക്ക് ആര്‍.എസ്.എസുമായി ബന്ധമില്ല. ആര്‍.എസ്.എസ് തീവ്രമല്ല, വിശ്വ ഹിന്ദു പരിശത്തും തീവ്രമല്ല. ഞാന്‍ തീവ്രമായി ഹിന്ദുത്വയില്‍ വിശ്വാസിക്കുന്ന ആളാണ്’- കൃഷ്ണരാജ് പറഞ്ഞു.
Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ
‘കെ.പി യോഹന്നാൻ്റെ ജീവനക്കാരൻ എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ദൂതനായ ഷാജ് കിരൺ സ്വപ്നയെ പരിചയപ്പെട്ടത്. പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും വിദേശ നിക്ഷേപം കെ.പി യോഹന്നാനാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഷാജ് കിരൺ പറഞ്ഞു. പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ബിനാമി ഇടപാടുകളെക്കുറിച്ച് ഷാജ് കിരൺ പറയുന്ന ശബ്ദരേഖ തന്റെ പക്കലുണ്ട്. ആ ശബ്ദരേഖ ഇന്ന് പുറത്തുവിടും. ജാമ്യം ലഭിക്കാവുന്ന കേസിൽ പൊലീസിന്റെ വേട്ടയാടൽ ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്’- കൃഷ്ണരാജ് വ്യക്തമാക്കി.
Post Your Comments