KeralaLatest NewsNews

‘നമ്പർ 1 കേരളം വിട്ട് ചികിത്സിക്കാൻ അമേരിക്കയ്ക്ക് രണ്ടുപേരും ഇടയ്ക്കിടെ പോകുന്നത് ഇതിനായിരുന്നല്ലേ’!

പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സ്വപ്ന പുറത്തുവിട്ട ഓഡിയോയിൽ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെ പറ്റി ഷാജ് കിരൺ പറയുന്നുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. ‘നമ്പർ 1 കേരളം വിട്ട് ചികിൽസിക്കാൻ അമേരിക്കയ്ക്ക് രണ്ടുപേരും ഇടയ്ക്കിടെ പോകുന്നത് ഇതിനായിരുന്നല്ലേ’ എന്ന് പരിഹസിക്കുകയാണ് ഗോപാലകൃഷ്ണൻ.

Also Read:ഉമ തോമസ് എം.എല്‍.എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന വെളിപ്പെടുത്തൽ ആണ് സ്വപ്ന നടത്തിയത്. ‘നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. സാധാരണ ചെറിയ കമ്മീഷൻ വാങ്ങിനടക്കുന്ന ലാൻഡ് ബ്രോക്കർ ഇത്രയധികം കമ്പനികളുടെ ഡയറക്ടറാകുമോ? അത്രയധികം സ്വാധീനമുള്ള ആളാണ് ഷാജ് കിരൺ. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ സമവായ ശ്രമത്തിന് വരുമ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ?

കേസിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ സഹായിക്കാമെന്നാണ് ഷാജ് പറഞ്ഞത്. ഇതിനാണ് നികേഷ് കുമാറിനോട് സംസാരിക്കാൻ പറഞ്ഞത്. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജ് ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല’, സ്വപ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button