Latest NewsKeralaNews

‘ഷാജ് കിരൺ ഡ്രാമ ഹീറോ, അയാളെ നേരത്തെ തന്നെ അറിയാം’: ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് സ്വപ്ന

'ഒരു അമ്മയുടെ വേദന ജനം അറിയണം': ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന. രഹസ്യമൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന തന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്ന തെളിവാണ് സ്വപ്ന പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് ഇതെന്ന് സ്വപ്ന പറയുന്നു. ഷാജ് കിരൺ ഒരു ഡ്രാമ ഹീറോ ആണെന്ന് സ്വപ്ന. ഷാജ് കിരണിനെതിരായ തെളിവുകൾ പുറത്തുവിടുമെന്ന് സ്വപ്ന. ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാനുള്ള പദ്ധതി തനിക്കില്ലായിരുന്നുവെന്നും, തന്നെ മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് തെളിവ് പുറത്തുവിടാമെന്ന് തീരുമാനിച്ചതെന്നും സ്വപ്ന പറയുന്നു.

‘ഒരു അമ്മയുടെ വേദന ജനം അറിയണം. എന്റെ മകൻ വീണ്ടും അമ്മയില്ലാതെ ജീവിക്കേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തി. എനിക്ക് ബാത്ത്റൂമിൽ പോയി നിന്ന് ഫോൺ റെക്കോർഡ് ചെയ്യേണ്ടതായി വന്നു. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് എന്റെ കൈവശമുണ്ട്. മാനസികമായി ഞാൻ തളർന്നു. എന്നെ അവർ ബ്ളാക്ക്മെയിൽ ചെയ്യുകയാണ്. ഞാൻ ആത്മഹത്യ ചെയ്തു കളയും’, സ്വപ്ന വ്യക്തമാക്കി.

Also Read:ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

അതേസമയം, മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്ന് ഷാജ് കിരണ്‍ പറഞ്ഞുവെന്നും, കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഷാജ് കിരൺ തന്നെ വന്ന് കണ്ടതിന്റെയും സംസാരിച്ചതിന്റെയും തെളിവുകൾ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് കറൻസി കടത്തലുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാമെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും, കേസുമായി ബന്ധമുള്ളവരില്‍ നിന്നും ഭീഷണിയുണ്ടെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. അതേസമയം, സ്വപ്നയുടെ ആരോപണത്തിന് പിന്നാലെ കേരള രാഷ്ട്രീയം കലുഷിതമായി. ഇടത് സർക്കാർ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധവും പരിഹാസങ്ങളുമായി പ്രതിപക്ഷം വിഷയത്തെ ആളിക്കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button