മുട്ടുവേദനയും സന്ധി വേദനയും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും അറിയില്ല. ഈ വേദനകൾ എളുപ്പത്തിൽ മാറാനിതാ വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി…
ഒരു കപ്പ് ഓട്‌സ്, ഒരു കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു സ്പൂൺ കറുവപ്പട്ട, ഒരു കപ്പ് വെള്ളം, രണ്ട് കപ്പ് പൈനാപ്പിൾ മുറിച്ചത്, അരക്കപ്പ് ബദാം, അൽപ്പം തേൻ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ.
അൽപ്പം വെള്ളത്തിൽ ഓട്‌സ് ഇട്ട് വേവിച്ചെടുക്കാം. ഇത് തണുക്കാനായി മാറ്റി വെക്കാം. ശേഷം, അരിച്ചെടുത്ത് ഇത് മിക്‌സിയിൽ അരച്ചെടുക്കാം. ഇതിലേക്ക് ബാക്കിയുള്ള ചേരുവകളെല്ലാം ചേർത്ത് വെള്ളം കുറച്ച് കട്ടിയിൽ അരച്ചെടുക്കാം. ഇതെല്ലാം ഫ്രിഡ്ജിൽ വെച്ച് അൽപ്പസമയം തണുപ്പിച്ചെടുക്കാം. എന്നും രാവിലെ തണുപ്പിച്ച് ഈ പാനീയം കുടിക്കാവുന്നതാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ മുട്ടുവേദന, സന്ധിവേദന എന്നിവക്ക് പരിഹാരം നൽകാം.
ഇത് ശരീരവേദന പരിഹരിക്കാൻ മാത്രമല്ല, മറ്റ് പല ആരോഗ്യ കാര്യങ്ങൾക്കും പരിഹാരം നൽകാൻ സഹായിക്കും. ഓട്‌സ്, പൈനാപ്പിൾ, കറുവപ്പട്ട, തേൻ എന്നിവക്കെല്ലാം അതിന്റേതായ ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
സന്ധിവേദന ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് മുകളിൽ പറഞ്ഞ ഒറ്റമൂലി. ഇത് ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരു പോലെ പ്രവർത്തിക്കുന്നു. മാത്രമല്ല ആരോഗ്യവും ഊർജ്ജവും നൽകുന്നതിന് ഏറ്റവും മികച്ച മാർഗ്ഗമാണ് ഈ ഒറ്റമൂലി. നല്ലൊരു വേദനസംഹാരിയാണ് ഓട്‌സ്. തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ അൽപ്പം ഓട്‌സ് പാലിലിട്ട് കഴിച്ച് നോക്കൂ. ഇത് തലവേദനയെ കുറക്കുന്നു.
പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിൾ.
Post Your Comments