യുകെ ആസ്ഥാനമായ ഡ്രഗ് സ്റ്റോർ ചെയിൻ ഗ്ലോബൽ ബൂട്ട്സിനെ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും അപ്പോളോ മാനേജ്മെന്റും. ഇരു സ്ഥാപനങ്ങളും സംയുക്തമായാണ് ബൂട്ട്സിനെ ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസും അപ്പോളോയും ചേർന്ന് 7-8 ബില്യൺ ഡോളറിന്റെ ഓഫർ മുന്നോട്ടുവെച്ചിട്ടുണ്ട്.
അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ വാൾഗ്രീൻസ് ബൂട്ട്സ് അയലൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൂട്ട്സ്. ഇന്തോനേഷ്യ, യുകെ, അയർലൻഡ്, തായ്‌ലൻഡ്, ഇറ്റലി, നെതർലൻഡ്, നോർവേ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി 2,200 സ്റ്റോറുകളാണ് ബൂട്ട്സിന് ഉള്ളത്.
Also Read: ‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്
ഇരു കമ്പനികളും സംയുക്തമായി ബൂട്ട്സിനെ ഏറ്റെടുത്താൽ ഇന്ത്യക്ക് പുറത്തുള്ള ഹെൽത്ത് കെയർ രംഗത്തെ സാന്നിധ്യം വർദ്ധിപ്പിക്കാൻ റിലയൻസിന് സാധിക്കും. കൂടാതെ, ഇന്ത്യക്ക് പുറത്തുള്ള റിലയൻസിന്റെ ഏറ്റവും വലിയ ഇടപാടായി ഇത് മാറും.
Post Your Comments