ശരിയായ ദഹനത്തിന് സഹായിക്കുന്നവയാണ് ഡിറ്റോക്സ് പാനീയങ്ങൾ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡിറ്റോക്സ് പാനീയങ്ങൾ കുടിക്കുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡിറ്റോക്സ് പാനീയങ്ങൾ പരിചയപ്പെടാം.
ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന പാനീയം ശരീരത്തിന് വളരെ നല്ലതാണ്. ഈ പാനീയത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, കുറഞ്ഞ കലോറിയാണ് ഉള്ളത്. ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Also Read: ഓപ്പറേഷൻ സുതാര്യം: കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്ക് താക്കീത് നൽകി പൊലീസ്
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കറുവപ്പട്ടയും തേനും ചേർത്ത പാനീയം. കറുവപ്പട്ടയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തണുത്തു കഴിഞ്ഞാൽ അതിലേക്ക് അൽപം തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. തേൻ കലോറി എരിച്ച് കളയാൻ സഹായിക്കും.
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉലുവയിൽ ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, പ്രോട്ടീൻ, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്.
Post Your Comments