Latest NewsIndiaNews

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം: അസദുദ്ദീൻ ഒവെെസി

നേതാക്കളുടെ ട്വീറ്റുകളും ഉപയോഗിച്ച ഭാഷയും തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

മുബെെ: ബി.ജെ.പിയെ വിമർശിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവെെസി. പ്രവാചക നിന്ദ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയതിന് ശേഷമാണ് നൂപുർ ശർമ്മയും നവീൻ ജിൻഡാലിനും എതിരെ ബി.ജെ.പി നടപടി എടുത്തതെന്നും സ്വന്തം രാജ്യത്തെ മുസ്ലീങ്ങൾ ഈ വിഷയം ഉന്നയിച്ചപ്പോൾ ബി.ജെ.പി നടപടി ഒന്നും എടുത്തില്ലെന്നും ഒവെെസി പറഞ്ഞു. ഇന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തി പരാമർശം നടത്തിയാൽ ഒവെെസിയെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യവുമായി ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം ഉന്നയിച്ചു.

Read Also: വിജയ്‌ ബാബുവിനെ സഹായിച്ചത് സൈജു കുറുപ്പ്: പീഡന പരാതി അറിഞ്ഞിരുന്നെങ്കില്‍ എടി.എം കാര്‍ഡ് നല്‍കില്ലായിരുന്നുവെന്ന് മൊഴി

‘പ്രധാന മന്ത്രി നരേന്ദ്ര മോദി സ്വന്തം രാജ്യത്തെ മുസ്ലീങ്ങളെ ശ്രദ്ധിക്കാത്തതിൽ ഞങ്ങൾക്ക് ദേഷ്യമുണ്ട്. എന്നാൽ, വിദേശ രാജ്യങ്ങളിലെ ആളുകളുടെ രോഷം സമൂഹ മാധ്യമങ്ങളിൽ ഉയർന്നപ്പോൾ ഉടൻ തന്നെ നടപടി സ്വീകരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. നേതാക്കളുടെ ട്വീറ്റുകളും ഉപയോഗിച്ച ഭാഷയും തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതാണ് നീതി’-ഒവെെസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button