കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതന് തന്നെ സമീപിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്.
read also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: പ്രതികളെ ജീവനോടെ കത്തിച്ചു, ഒരാൾ മരിച്ചു
ഷാജ് കിരണ്‍ എന്നയാളാണ് ഇന്നലെ പാലക്കാട്ടെ ഓഫീസില്‍ എത്തിയതെന്ന് സ്വപ്ന പറഞ്ഞു. ഷാജ് കിരണ്‍ സ്വപ്നയെ കാണാന്‍ കാറിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാലക്കാട്ടെ സ്വപ്നയുടെ ഓഫീസില്‍ എത്തുന്നതാണ് ദൃശ്യങ്ങള്‍
രഹസ്യമൊഴി അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമെന്ന് പറയാന്‍ സമ്മര്‍ദം ചെലുത്തി. പകല്‍വെളിച്ചം കാണിക്കാതെ ജയിലിലടയ്ക്കുമെന്ന് ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തി. തനിയ്ക്കും സരിത്തിനുമെതിരെ ഗൗരവതരമായ വകുപ്പുകള്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന ആരോപിച്ചു.
Post Your Comments