കൊച്ചി: ഷാജ് കിരണ്‍ തന്‍റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു എന്നും തൻ്റെ ആവശ്യപ്രകാരമാണ് ഇന്നലെ ഷാജ് വന്നത് എന്നും സ്വപ്ന സുരേഷ്. ഇടനിലക്കാരനായാണ് ഷാജെത്തിയത്. രഹസ്യമൊഴി പിൻവലിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചമുതല്‍ വൈകിട്ട് വരെ ഷാജ് തന്നെ മാനസികമായി പീഡിപ്പിച്ചു. നികേഷ് കുമാർ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാൾക്ക് തൻ്റെ ഫോൺ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.
നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു. കൂടാതെ, ഇന്ന് രാവിലെയും ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
പണമടക്കം പലതും വാഗ്ദാനം ചെയ്തു. എന്നാല്‍, താന്‍ അതിന് വഴങ്ങിയില്ല. എന്താണ് നടന്നതെന്ന് നാളെ വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകുമെന്നും സ്വപ്ന വിശദീകരിച്ചു. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ നൽകിയത് അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല ഭയം കൊണ്ടാണെന്ന് അവർ കൂട്ടിച്ചേർത്തു.
Post Your Comments