തിളങ്ങുന്ന മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് വെള്ളരിക്ക. വരണ്ട ചര്‍മ്മം അകറ്റാന്‍ വെള്ളരിനീര് പുരട്ടുന്നത് ഏറെ ഗുണകരമാണ്. ചര്‍മ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാന്‍ ദിവസവും അല്‍പ്പം വെള്ളരിക്ക കഴിക്കുന്നത് ഗുണം ചെയ്യും.
വെള്ളരിക്കയില്‍ വൈറ്റമിന്‍ സി, അയണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാ മുഖം തിളക്കമുള്ളതാക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന വെള്ളരിക്കാ ഫേസ് പാക്ക്.
ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാര്‍വാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.
ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാന്‍ ശ്രമിക്കുക.
വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ അകറ്റാന്‍ നല്ലൊരു ഫേസ് പാക്കാണ് തക്കാളി വെള്ളരിക്ക ഫേസ് പാക്ക്. രണ്ട് സ്പൂണ്‍ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂണ്‍ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.
Post Your Comments