Latest NewsNewsIndiaInternational

‘നൂപുർ ശർമ്മയെ പിന്തുണച്ചത് മുതൽ വധഭീഷണി, അവർ തെറ്റ് ചെയ്തെങ്കിൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോടതിയാണ്’: ഡച്ച് എം.പി

'ഭീകരർക്ക് മുന്നിൽ ഒരിക്കലും തല കുനിക്കരുത്': നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് ഡച്ച് എം.പി

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി വക്താവിന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു കുവൈത്ത്, ഖത്തർ, സൗദി അടക്കമുള്ളവരുടെ ആവശ്യം. എന്നാൽ, വിഷയത്തിൽ നൂപുർ ശർമ്മയെ പിന്തുണച്ച് ഡച്ച് എം.പി ഗീർട്ട് വൈൽഡേഴ്‌സ് രംഗത്തെത്തിയിരുന്നു. സത്യം പറഞ്ഞതിന് ആരും ആരെയും ശിക്ഷിക്കരുതെന്നും, മാപ്പ് പറയരുതെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഇപ്പോഴിതാ, നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് നേരെ വധഭീഷണി ഉയരുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നൂപുർ ശർമ്മയെ പിന്തുണച്ചത് മുതൽ എനിക്ക് വധഭീഷണിയാണ്. എനിക്ക് നിരവധി കോളുകൾ വരുന്നുണ്ട്. ഖുറാനെ കുറിച്ച് സിനിമ ചെയ്തതിന് എനിക്ക് ഫത്‌വ പുറപ്പെടുവിച്ചു. ഞാൻ എന്റെ വീട് വിട്ടിറങ്ങി, പിന്നെ മടങ്ങിപ്പോയിട്ടില്ല. ശർമ്മയ്ക്ക് എന്ത് നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. എനിക്ക് എഴുന്നേറ്റു നിന്ന് അവളെ പിന്തുണയ്ക്കണം. കാരണം അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാൻ ഒരു ഖുറാൻ വാക്യത്തെക്കുറിച്ച് ഫിത്‌ന എന്ന സിനിമ ചെയ്തു. ഞാൻ ഇസ്‌ലാമിക ആശയങ്ങളെ വിമർശിച്ചു. അതോടെ എനിക്ക് അൽ-ഖ്വയ്ദയിൽ നിന്നും താലിബാനിൽ നിന്നും മറ്റ് പല സ്രോതസ്സുകളിൽ നിന്നും ഫത്‌വകൾ ലഭിച്ചു. എനിക്ക് എന്റെ വീട് വിടേണ്ടിവന്നു. ഞാൻ ഒരു സുരക്ഷിത ഭവനത്തിലാണ് താമസിച്ചിരുന്നത്. ഇസ്‌ലാമിനെ വിമർശിച്ചതിന് 17 വർഷമായി പോലീസിന്റെ സുരക്ഷയില്ലാതെ, തെരുവിലൂടെ സ്വാതന്ത്ര്യനായി നടക്കാൻ എനിക്ക് സാധിക്കുന്നില്ല. എനിക്ക് എന്റെ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെട്ടു’, അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:‘സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കരുത്’: ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്ന് ഡച്ച് എം.പി

അസഹിഷ്ണുതയുള്ളവരോട് സഹിഷ്ണുത പുലർത്തുന്നത് രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂപൂർ ശർമ്മ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും, ഇന്ത്യ ഒരു പരമാധികാര രാജ്യമാണെന്നും വൈൽഡേഴ്‌സ് പറഞ്ഞു. ഇന്ത്യ ഒരു രാജ്യങ്ങൾക്കും മുന്നിൽ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് ഡച്ച് നിയമനിർമ്മാതാവ് കൂടിയായ ഗീർട്ട് വൈൽഡേഴ്‌സ് വ്യക്തമാക്കുന്നു.

‘സത്യം’ പറഞ്ഞതിന് ആരെയും ശിക്ഷിക്കുകയോ മാപ്പ് പറയുകയോ ചെയ്യരുതെന്നും, സാമ്പത്തിക കാരണങ്ങളാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളുടെ രോഷത്തിന് പിന്നിൽ ഇന്ത്യ അടിയറവ് പറയേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. മുസ്ലിം രാജ്യങ്ങളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങരുതെന്നും ഈ രാജ്യങ്ങളുടെ രോഷം പരി​ഹാസ്യമാണെന്നും ​ഗീർട്ട് അഭിപ്രായപ്പെട്ടു. മുസ്ലിം രാജ്യങ്ങളെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഇ​ദ്ദേഹം പറഞ്ഞു. പ്രീതിപ്പെടുത്തൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുഹമ്മദിനെക്കുറിച്ച് സത്യം പറഞ്ഞ രാഷ്ട്രീയക്കാരിയെ പ്രതിരോധിക്കുന്നതിൽ അഭിമാനിക്കണമെന്ന് അദ്ദേഹം പറയുന്നു.

Also Read:പുറത്തു വിട്ട കത്തിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ചിട്ടില്ല: കേസ് സി.പി.എം ഗൂഢാലോചനയെന്ന് പി.സി ജോർജ്

‘സ്വാതന്ത്ര്യം അപകടത്തിലാണ്, ഇന്ത്യയും നെതർലാൻഡും പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് നിയമവാഴ്ചയുണ്ട്. ഒരാൾ അതിരുകടന്നാൽ തീരുമാനിക്കേണ്ടത് കോടതികളാണ്, അല്ലാതെ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ജനക്കൂട്ടമല്ല. അവൾ [നൂപൂർ ശർമ്മ] പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അവൾക്ക് സംസാരിക്കാൻ അവകാശമുണ്ട്. സംസാര സ്വാതന്ത്ര്യം ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്’, – അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്‌റൈൻ, തുർക്കി, പേർഷ്യൻ ഗൾഫിലെ ഇറാൻ തുടങ്ങി പത്തോളം രാജ്യങ്ങൾ ഇതുവരെ നൂപുർ ശർമ്മയുടെ പരാമർശത്തെ അപലപിച്ചു. ഖത്തറും കുവൈത്തും ഇന്ത്യയിൽ നിന്ന് പരസ്യമായ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button