Latest NewsNewsSaudi ArabiaInternationalGulf

അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ചു: സൗദി പൗരൻ അറസ്റ്റിൽ

റിയാദ്: അനധികൃതമായി സിംഹങ്ങളെ പാർപ്പിച്ച സൗദി പൗരൻ അറസ്റ്റിൽ. റിയാദിലെ തന്റെ സ്വകാര്യ റിസോർട്ടിലാണ് ഇയാൾ മൂന്ന് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : ഓട്ടോറിക്ഷ ഡ്രൈവർ പൊലീസ് പിടിയിൽ

സൗദിയിലെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമായാണ് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ചതിനെ കണക്കാക്കുന്നത്. നിയമ ലംഘനം നടത്തിയ ഇയാൾക്ക് 10 വർഷം വരെ തടവും 30 ദശലക്ഷം റിയാൽ പിഴയും വരെ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് പരിസ്ഥിതി സുരക്ഷ പ്രത്യേക സേന സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം  മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button