സൗന്ദര്യസംരക്ഷണത്തില്‍ ഒരു പ്രധാന വെല്ലുവിളിയാണ് കണ്‍തടങ്ങളിലെ കറുപ്പ്. കണ്ണിന് ചുറ്റുമുള്ള ഈ കറുപ്പകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ തിരയുന്നവരുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിന് ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് ചുറ്റും വയ്ക്കുകയോ ചെയ്യാം.
എല്ലാവര്‍ക്കും ഇഷ്ടമുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയായ ഇത് സൗന്ദര്യസംരക്ഷണത്തിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. വെള്ളരിക്കയ്ക്ക് മുഖത്തെ പാടുകള്‍ അകറ്റാന്‍ കഴിയും. നിറം വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് വെള്ളരിക്ക. വെള്ളരിക്കാനീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. നാരങ്ങാനീരും വെളളരിക്കയും ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
വെള്ളരിക്ക മാത്രമല്ല പനിനീരും കണ്‍തടങ്ങളിലെ കറുപ്പകറ്റാന്‍ ഉത്തമമാണ്. ഒരു കഷ്ണം പഞ്ഞി പനിനീരില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കാം. കണ്ണിന്റെ ക്ഷീണം അകലും. ഇത് നിങ്ങളുടെ മിഴികളെ കൂടുതല്‍ ഭംഗിയുള്ളതാക്കും.
Post Your Comments