തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ കൂടുതൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പിണറായി സർക്കാർ. കേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി അനിൽ കാന്തും എ.ഡി.ജി.പി വിജയ് സാഖറെയുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചര്‍ച്ച ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന വിലയിരുത്തലാണ് ഇപ്പോൾ സർക്കാർ ഉന്നയിക്കുന്നത്. വിഷയം വിവാദമാകുമ്പോൾ സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം, അതിനിടെ മുൻമന്ത്രി കെ.ടി.ജലീൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read Also: യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് കെ.ടി. ജലീല്‍ പരാതി നൽകിയത്. ‘സര്‍ക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകള്‍ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്’- ജലീല്‍ പറഞ്ഞു.
Post Your Comments